ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത്തല കേരളോല്‍സവം നവംബര്‍ 20 മുതല്‍ 25 വരെ ആറ് ദിവസങ്ങളിലായി നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. സമാപനസമ്മേളനം നവംബര്‍ 25 ന് ഉച്ചയ്ക്ക് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

മത്സരയിനം, തീയതി, വേദി എന്നിവ ക്രമത്തില്‍:

നവംബര്‍ 20-കബഡി- നാട്ടുകല്‍ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് ഗ്രൗണ്ട്.
നവംബര്‍ 21- വോളിബോള്‍- മേനോന്‍പാറ ഓപ്പണ്‍ ഗ്രൗണ്ട്.
നവംബര്‍ 22- ക്രിക്കറ്റ്- നല്ലേപ്പിള്ളി അണ്ണാന്തോട് ഗ്രൗണ്ട്.
നവംബര്‍ 23- ഫുട്‌ബോള്‍- നല്ലേപ്പിള്ളി അണ്ണാന്തോട് ഗ്രൗണ്ട്.
നവംബര്‍ 24- ഷട്ടില്‍- കൊഴിഞ്ഞാമ്പാറ കൈരളി ഗാര്‍ഡന്‍സ് ഇന്‍ഡോര്‍ സ്‌റ്റേഡിയം.
നവംബര്‍ 24- അത്‌ലറ്റിക്‌സ്- ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട്
നവംബര്‍ 25- കലാമത്സരങ്ങള്‍- ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍(നാട്ടുകല്‍).