മലമ്പുഴ ബ്ലോക്കില്‍ നവംബര്‍  20 വരെ നടക്കുന്ന കേരളോത്സവം ഉദ്ഘാടനം കെ.എ.പി ക്യാമ്പില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി ഉദയകുമാര്‍ നിര്‍വഹിച്ചു. മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പ്, റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട്, ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലാണ് കേരളോത്സവം നടക്കുന്നത്.

കെ.എ.പി ക്യാമ്പില്‍ നവംബര്‍ 18 ന് ഫുട്‌ബോളും വോളിബോളും റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരവും നടക്കും. നവംബര്‍ 19 ന് കെ.എ.പി ക്യാമ്പില്‍ ക്രിക്കറ്റ്, വടംവലി, കബഡി, അത്ലറ്റിക് മത്സരങ്ങളും നടക്കും. നവംബര്‍ 20 ന് ബ്ലോക്ക് ഹാളില്‍ ചെസ്സും കലാമത്സരങ്ങളും സംഘടിപ്പിക്കും. നവംബര്‍ 20 ന് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ശൈലജ ഉദ്ഘാടനം നിര്‍വഹിക്കും.