ദേശീയ പ്രകൃതി ചികിത്സാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.മനോജ് വി തോമസ് അധ്യക്ഷനായി. നാച്ച്യുറോപ്പതി യോഗ പ്രോജക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.ഹണിമയുടെ നേതൃത്വത്തില്‍ ‘പ്രകൃതി ചികിത്സയില്‍ ഈ കാലഘട്ടത്തിലെ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് നടത്തി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗീതാറാണി, ഡോ. എ. ഷാബു, ഡോ.സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
