തുളുമണ്ണില്‍ വിരുന്നെത്തിയ കൗമാര കലാവസന്തത്തിന്റെ ഉദ്ഘാടന ചടങ്ങിനെ വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് ഉജ്വലമാക്കിയത് ഇവരാണ്. അധ്യാപകരായ എ.വി ബീനയും യു.കെ അഷറഫും ആണ് ആ പ്രതിഭകള്‍. മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടക്കം 100 പേരെ ഒരേ വേദിയില്‍ ഇരുത്തി, സമയബന്ധിതമായി   ഉദ്ഘാടന ചടങ്ങ് മനോഹരമായി അവതരിപ്പിച്ച അവതാരകര്‍ ആണ് ഇവര്‍.
2015 മുതല്‍ ഇവരാണ് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനെയും സമാപന ചടങ്ങിനെയും അനുഗ്രഹീതമായ അവതരണ ശൈലി കൊണ്ട് സമ്പന്നമാക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ പെരിങ്ങത്തൂര്‍ എന്‍.എ.എം. എച്ച്.എസ്.എസിലെ അധ്യാപകനാണ് അഷറഫ്, തിരൂര്‍ ജി.ജി.വി.എച്ച്.എസ്.എസ്. അധ്യാപികയാണ് ബീന.ഡബ്ബിങ്ങ് കലാകാരന്‍മാര്‍ കൂടിയായ ഇരുവരും കലാരംഗത്തും സജീവമാണ്.