കേരള സര്‍ക്കാരിന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തിലുളള ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിയുടെ ബോക്‌സിംഗ് പരിശീലന പരിപാടിക്ക് ഏപ്രിലില്‍ തുടക്കമാവും.
സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ നാളെ (ജനുവരി 20)  രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരം ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ എത്തണം.  സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ സ്‌പോര്‍ട്‌സ് കിറ്റ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ് തെളിയിക്കുന്ന രേഖ എന്നിവ കൊണ്ടുവരണം.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രാജ്യാന്തര നിലവാരത്തിലുളള പരിശീലനം, താമസം, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ നല്‍കും. 12-21 വയസാണ് പ്രായപരിധി.  സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആണ്‍കുട്ടികളെയും നല്ല ശാരീരിക ക്ഷമതയും ഉയരവും ശരീരഭാരവും ഉളള ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാത്ത പെണ്‍കുട്ടികളെയും പരിഗണിക്കും.