സായുധ സേന പതാകദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ എന്‍.സി.സി കേഡറ്റില്‍നിന്നും ആദ്യ പതാക സ്വീകരിച്ച് സംഭാവന നല്‍കി.

ജില്ലാ സൈനിക ക്ഷേമ നിധിയില്‍നിന്നുള്ള ധനസഹായ വിതരണവും ഇതോടനുബന്ധിച്ചു നടന്നു. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്‍റ് ഷാജി പ്ലാത്തോട്ടം അധ്യക്ഷനായിരുന്നു. ജില്ലാ  സൈനിക ക്ഷേമ ഓഫീസര്‍ ഷീബ രവി,  അസിസ്റ്റന്‍റ് ഓഫീസര്‍ ടി.കെ. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.