കോടിമത ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയുടെ സ്റ്റാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത് മുതിരമല ആദ്യ വില്പന നിര്‍വ്വഹിച്ചു.
പൊതുമരാമത്ത് കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ബേബി, ജില്ലാ പഞ്ചായത്തംഗങ്ങളായ പെണ്ണമ്മ ജോസഫ്, അഡ്വ.കെ.കെ. രഞ്ജിത്, ജയേഷ് മോഹന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. എം. ദിലീപ്, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ് മാനേജര്‍ മനു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഒ.ടി തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ 10 മുതല്‍ എട്ടു വരെ പ്രവര്‍ത്തിക്കുന്ന സ്റ്റാളില്‍ ആട്, പോത്ത്, പന്നി, കോഴി, താറാവ് എന്നിവയുടെ ഇറച്ചിയും ഡ്രൈ ബീഫ്, കട്ലറ്റ്, സോസേജ്, ഇറച്ചി അച്ചാര്‍ മുതലായ മുപ്പതില്‍പരം റെഡി ടൂ കുക്ക് ഉല്‍പന്നങ്ങളും മിതമായ വിലയ്ക്ക് ലഭിക്കും.