പത്തനംതിട്ട: ഉപഭോക്തൃസംരക്ഷണനിയമം രാജ്യത്ത് നടപ്പാക്കിയതിന്റെ സ്മരണ പുതുക്കി ദേശീയ ഉപഭോക്തൃദിനം ആചരിച്ചു. ജില്ലയിലെ പൊതുവിതരണവകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ഉപഭോക്തൃസംരക്ഷണ റാലി സംഘടിപ്പിച്ചു. റാലി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഫ്‌ളാഗ് ഓഫ് ചെയ്തു. കളക്ടറേറ്റില്‍ നിന്ന് ആരംഭിച്ച റാലി ടൗണ്‍ ഹാളില്‍ സമാപിച്ചു.

വര്‍ണബലൂണുകളുടെയും ഉപഭോക്തൃമുദ്രാവാക്യങ്ങളുടെയും അകമ്പടിയില്‍ റോളര്‍സ്‌കേറ്റിംഗ്, കരാട്ടെ ടീം എന്നിവ റാലിയെ ആകര്‍ഷകമാക്കി.  ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്.ബീന, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.