കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് മെയ് മാസം നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയ്ക്കുളള അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും www.ceikkerala.gov.in ൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 29 വൈകിട്ട് അഞ്ച് വരെ. പരീക്ഷയുടെ വിശദവിവരങ്ങൾ 2019 ഡിസംബർ പത്തിലെ 49-ാം നമ്പർ ഗസറ്റ് വിജ്ഞാപനത്തിൽ ലഭിക്കും.