ഭാരതത്തിന്റെ 71-ാംമത് റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സെറിമോണിയല്‍ പരേഡും സാംസ്‌കാരിക പരിപാടികളും വര്‍ണാഭമായി. രാവിലെ എട്ടിന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.10ന് പരേഡ് കമാന്‍ഡര്‍ ടി.രാജപ്പന്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു.
8.15ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവും  8.20ന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം അലക്‌സ് പി തോമസും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. 8.30ന് മുഖ്യാതിഥിയായ സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. 8.35ന് മുഖ്യാതിഥി 71-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് നാന്ദികുറിച്ച് ദേശീയ പതാക ഉയര്‍ത്തി വന്ദിച്ചു. യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്തു.  8.40ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. 8.45ന് വര്‍ണാഭമായ പരേഡ് മാര്‍ച്ച്പാസ്റ്റ് നടന്നു.
പുളിക്കീഴ് ഐ.എസ്.എച്ച് ഒ. ടി. രാജപ്പന്‍ പരേഡ് നയിച്ചു. മികച്ച പോലീസ് സ്റ്റേഷനുള്ള ഫലകം പത്തനംതിട്ട പോലീസ് സ്റ്റേഷന് ലഭിച്ചു. പരേഡിലെ മികച്ച പ്രകടനത്തിന് സായുധസേനാ വിഭാഗത്തില്‍  ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഒന്നാം സ്ഥാനം നേടി. ലോക്കല്‍ പൊലീസ് വിഭാഗം രണ്ടാം സ്ഥാനം നേടി. സേന വിഭാഗത്തില്‍  ഫോറസ്റ്റ് ഒന്നാം സ്ഥാനവും  ഫയര്‍ ഫോഴ്സ് രണ്ടാം സ്ഥാനവും നേടി. എന്‍.സി.സി വിഭാഗത്തില്‍ പത്തനംതിട്ട എന്‍.സി.സി. 14 കേരള ബെറ്റാലിയന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബാന്‍ഡ് വിഭാഗത്തില്‍ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്്കൂളും എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്. ചെന്നീര്‍ക്കരയും ഒന്നാം സ്ഥാനം പങ്കിട്ടു. ചെങ്ങരൂര്‍ സെന്റ് തേരോസാസ് എച്ച് എസ് രണ്ടാം സ്ഥാനം നേടി.
എസ്പിസി എച്ച്എസ്എസ് വിഭാഗത്തില്‍ തൈക്കാവ് ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും ഐരവണ്‍ പിഎസ് വിപിഎംഎച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. എസ്പിസി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൈലപ്ര എസ്.എച്ച്.എച്ച്എസ് ഒന്നാം സ്ഥാനവും തെങ്ങമം ഗവ.എച്ച് എസ് രണ്ടാംസ്ഥാനവും നേടി. സ്‌കൗട്ട്സ് വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച് എസ് ഒന്നാംസ്ഥാനം നേടി. മല്ലശേരി സെന്റ് മേരീസ് ആര്‍ഇഎംഎച്ച്എസ്   രണ്ടാം സ്ഥാനം നേടി.
ഗൈഡ്സ് വിഭാഗത്തില്‍ മല്ലശേരി സെന്റ് മേരീസ് ആര്‍ഇഎംഎച്ച്എസ് ഒന്നാം സ്ഥാനവും പ്രമാടം നേതാജി എച്ച്എസ് രണ്ടാം സ്ഥാനവും നേടി. റെഡ്ക്രോസ് വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്എസ് ഒന്നാം സ്ഥാനവും ചിറ്റാര്‍ ലിറ്റില്‍ എയ്ഞ്ചല്‍സ് ഇ.എം.എച്ച്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ദേശഭക്തി ഗാനാലാപനത്തില്‍ പത്തനംതിട്ട അമൃത വിദ്യാലയം ഒന്നാം സ്ഥാനവും കോന്നി ആര്‍.വി.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡിസ്പ്ലേയില്‍ വാര്യാപുരം ഭവന്‍സ് വിദ്യാ മന്ദിര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.