കൊച്ചി: നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ജില്ലാ കേന്ദ്രത്തില്‍  സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ജോലികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ മേഖലകളില്‍ ബിടെക്, ബിഇ, എംസിഎ, എംഎസ്‌സി തുടങ്ങിയ യോഗ്യതകളുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു രണ്ടു ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ 35 വയസ്സില്‍ താഴെയുള്ള ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവര#ായിരിക്കണം. സംവരണ മാനദണ്ഡങ്ങള്‍ പാലിക്കും. സ്റ്റൈപന്റ് ഉണ്ടായിരിക്കും.  ഫെബ്രുവരി മൂന്നിന് നടത്തുന്ന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം ഫെബ്രുവരി രണ്ടിനകം kerekm@nic.in എന്ന മെയില്‍ ഐഡിയിലോ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, അഞ്ചാംനില സിവില്‍സ്‌റ്റേഷന്‍, കാക്കനാട് എറണാകുളം  682 0 30 എന്ന വിലാസത്തിലോ അപേക്ഷ നല്കണം. ഫോണ്‍  2422853