കർഷക കടാശ്വാസ കമ്മീഷൻ മാർച്ചിൽ ആറ് ജില്ലകളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) എം.ശശിധരൻ നമ്പ്യാരും കമ്മീഷൻ  അംഗങ്ങളും പങ്കെടുക്കും. വയനാട് ജില്ലയിലെ സിറ്റിംഗ് സുൽത്താൻബത്തേരി സർക്കാർ അതിഥി മന്ദിരത്തിൽ മാർച്ച് അഞ്ചിനും, ആറിനും നടക്കും. കോഴിക്കോട് ജില്ലയിലെ സിറ്റിംഗ് പി.ഡബ്ലിയൂ.ഡി റെസ്റ്റ് ഹൗസിൽ  ഏഴിന് നടക്കും.

പത്തിന് കൊല്ലം ജില്ലയിലെ സിറ്റിംഗ് സർക്കാർ അതിഥി മന്ദിരത്തിൽ നടക്കും. തിരുവനന്തപുരം ജില്ലയിൽ 11 മുതൽ 13 വരെ ആനയറയിലെ കാർഷിക വിപണന കേന്ദ്രത്തിലാണ് സിറ്റിംഗ്. ഇടുക്കി ജില്ലയിലെ സിറ്റിംഗ് 25നും 26നും മൂന്നാർ സർക്കാർ അതിഥി മന്ദിരത്തിൽ നടക്കും. 30ന് എറണാകുളം ജില്ലയിലെ സിറ്റിംഗ് സർക്കാർ അതിഥി മന്ദിരത്തിൽ നടക്കും. രാവിലെ പത്ത് മുതൽ സിറ്റിംഗ് ആരംഭിക്കും. ഹീയറിംഗ് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ആവശ്യപ്പെട്ട രേഖകൾ സഹിതം എത്തണം.