എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷ 29ന് നടക്കും. 1408 കേന്ദ്രങ്ങളിൽ രാവിലെ 10.15 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.15 മുതൽ മൂന്ന് വരെയുമാണ് പരീക്ഷ. എൽ.എസ്.എസ്. പരീക്ഷയ്ക്ക് 98,172 കുട്ടികളും യു.എസ്.എസ് പരീക്ഷയ്ക്ക് 81,921 കുട്ടികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.