സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന കെ.ജി.റ്റി.ഇ (പ്രിന്റിംഗ് ടെക്‌നോളജി) പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ പരീക്ഷാര്‍ത്ഥികള്‍ക്കുള്ള തിയറി പരീക്ഷ ഫെബ്രുവരി 17 ന് തിരുവനന്തപുരം വനിത പോളിടെക്‌നിക് കോളേജില്‍ നടത്തും. പരീക്ഷയുടെ ടൈംടേബിളും യോഗ്യരായ പരീക്ഷാര്‍ത്ഥികളുടെയും സര്‍വ്വീസിലുള്ള പരീക്ഷാര്‍ത്ഥികളുടെയും പട്ടികയും www.tekerala.org യില്‍ ലഭ്യമാണ്. ഹാള്‍ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തില്‍ നിന്നും ലഭിക്കും.
