ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇടുക്കി ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിച്ചു. കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി യൂത്ത് ക്ലബ്ബുബുകളുടെ സഹകരണത്തോടെയാണ് കുമളി ഗ്രാമപ്പഞ്ചായത്ത് പൊതുവേദിയില്‍ മത്സരം നടത്തിയത്. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ.പരിപാടി ഉദ്ഘാടനം ചെയ്തു. കുമിളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കുഞ്ഞുമോള്‍ ചാക്കോ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ബിജു, ശാന്ത മേനോന്‍, സനൂപ് സ്‌കറിയ, സജീവ് കെ.എസ്.,  മുഹമ്മദ് റോഷിന്‍, അനീഷ് മോഹന്‍, റ്റിബിന്‍ ജോസ്,  സെല്‍വകുമാര്‍, ബിജു.വി.എം. എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി നാല് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. പാമ്പാടുംപാറ ദേശത്തുടി യുവക്ലബ് ഒന്നാംസ്ഥാനം നേടി.

രണ്ടാംസ്ഥാനം തേക്കടി ട്രൈബല്‍ യുവക്ലബും, മൂന്നാംസ്ഥാനം പീരുമേട് യുവ ക്ലബും നേടി. വിജയികള്‍ക്കുള്ള ട്രോഫിയും പ്രൈസ് മണിയും എം.എല്‍.എ. വിതരണം ചെയ്തു.  ഒന്നാം സ്ഥാനം ലഭിച്ച ടീമിന് കലാഭവന്‍ മണിയുടെ ചരമദിനമായ മാര്‍ച്ച് ആറിന് ചാലക്കുടിയില്‍ നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം.           2019 ല്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച കേരളോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ക്ലബ്ബ്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും ചടങ്ങില്‍ എം.എല്‍.എ. വിതരണം ചെയ്തു.