കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രികുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേ മാനേജര്‍മാര്‍ക്കുള്ള പരിശീലനം ഡി.എം ഒ ഓഫീസില്‍ നടന്നു. ഡി.എം.ഒ. ഡോ. എ.വി,രാംദാസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എ. ടി.മനോജ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിജു രാഘവന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ്. സയന എന്നിവര്‍ സംസാരിച്ചു.
