പത്തനംതിട്ട: പന്തളം മാന്തുക വാര്‍ഡ് ഒന്നില്‍ രണ്ടാം പുഞ്ചയിലെ വെട്ടുവേലില്‍ പാടത്തു കൃഷിചെയ്ത തരിശു കൃഷിയുടെ കൊയ്ത്തുദ്ഘാടനം കുളനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട നിര്‍വഹിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ കുട്ടപ്പന്‍ കൊയ്തെടുത്ത ആദ്യ നെല്‍കറ്റ മാന്തുക ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിനായി ക്ഷേത്രം പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ കെ.ആര്‍ ജയചന്ദ്രന് കൈമാറി.
ചടങ്ങില്‍ പഞ്ചായത്ത് അംഗം വിശ്വകല, മുന്‍ പഞ്ചായത്ത് അംഗം ഡി. ധര്‍മ്മരാജപ്പണിക്കര്‍, പാടശേഖര സമിതി സെക്രട്ടറി ശിവന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.