കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ കുടിശ്ശിക പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ വിതരണം സഹകരണബാങ്കുകള്‍ ഏറ്റെടുത്ത് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 38,000ല്‍ അധികം വരുന്ന പെന്‍ഷന്‍കാര്‍ക്ക് ശക്തമായ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളാകും മുന്‍കൂറായി പെന്‍ഷന്‍ തുക അനുവദിക്കുക.
സംസ്ഥാന സര്‍ക്കാരാണ് വായ്പയ്ക്ക് ഗ്യാരന്റി നില്‍ക്കുന്നത്. ആറുമാസ കാലാവധിക്ക് 10 ശതമാനം പലിശ സര്‍ക്കാരില്‍നിന്ന് ബാങ്കുകള്‍ക്ക് അനുവദിക്കും.
ആവശ്യപ്പെടുന്ന പെന്‍ഷന്‍കാര്‍ക്ക് വീടുകളില്‍ പെന്‍ഷന്‍ എത്തിക്കാനുള്ള സാഹചര്യമൊരുക്കും.