കരാറുകൾക്ക് തുക നൽകാൻ സർക്കാർ ഏർപ്പെടുത്തിയ ബിൽ ഡിസ്‌കൗണ്ടിംഗ് സംവിധാനത്തിൽ കൂടുതൽ ബാങ്കുകൾ ചേർന്നു.

കേരള ബാങ്ക്, ആക്‌സിസ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സിറ്റി യൂണിയൻ ബാങ്ക് തുടങ്ങിയവയാണ് പുതുതായി ചേർന്നത്. ഈ ബാങ്കുകൾ വഴി കരാറുകൾക്കും വിതരണക്കാർക്കും അംഗീകൃത ഏജൻസികൾക്കും ബിൽ ഡിസ്‌കൗണ്ടിംഗ് നടത്താം.