ഭക്ഷ്യ സുരക്ഷയും ഭദ്രതയും ഒരുപോലെ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി പക്ഷിപ്പനിയുടെയും കൊറോണ രോഗത്തിന്റെയും പശ്ചാത്തലത്തില്‍ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങേരി, കൊടിയത്തുര്‍ എന്നിവിടങ്ങളില്‍ നിന്ന് പത്തു കിലോമീറ്റര്‍ പരിധിക്ക് പുറത്തേക്കും അകത്തേക്കും കോഴികളെ കൊണ്ട് വരുന്നതിനാണ് നിലവില്‍ വിലക്കുളളത്.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങേരി, കൊടിയത്തുര്‍ എന്നിവിടങ്ങളില്‍ നിന്ന് പത്തു കിലോമീറ്റര്‍ പരിധിക്ക് പുറത്തേക്കും അകത്തേക്കും കോഴികളെ കൊണ്ട് വരുന്നതിനാണ് നിലവില്‍ വിലക്കുളളത്.
ആവശ്യമായ എല്ലാ പ്രതിരോധ മരുന്നുകളും നല്‍കി 45 ദിവസം പ്രായമായ കോഴികളെ വെറ്ററിനറി സര്‍ജന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ടോടെയാണ് വിതരണം ചെയ്യുന്നത്.