ഇന്ന് പുതിയതായി 42 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 512 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ വീടുകളിൽ നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 672 ആയി.

• ഇന്ന് 2 പേരെ കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് ഇന്ന് 6 പേരെ ഡിസ്ചാർജ് ചെയ്തു. ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 35 ആയി . ഇതിൽ 19 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും, 4 പേർ ആലുവ ജില്ലാ ആശുപത്രിയിലും, 10 പേർ സ്വകാര്യ ആശുപത്രിയിലും 2 പേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.

• ഇന്നലെ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച എറണാകുളം സ്വദേശിയായ 65കാരൻ രാത്രിയോടെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. സാമ്പിൾ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. വീട്ടിൽ 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിരുന്നു.

• ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 707 ആണ്.

• ഇന്ന് 42 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്ന് 30 പേരുടെ പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയിൽ പുതിയ പോസിറ്റീവ് കേസുകളില്ല. ഇനി 65 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.

• ജില്ലയിലെ 2 കോവിഡ് കെയർ സെന്ററുകളിലായി 25 പേർ നിരീക്ഷണത്തിലുണ്ട്.

• ജില്ലയിൽ നിലവിൽ 138 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 96 എണ്ണം പഞ്ചായത്തുകളിലും 42 എണ്ണം നഗരസഭ പ്രദേശത്തുമാണ്. ഇവ വഴി ഇന്ന് 42,194 പേർക്ക് ഭക്ഷണം നൽകുകയുണ്ടായി. ഇതിൽ 15,560 പേർ അതിഥി തൊഴിലാളികളാണ്.

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 391 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 12 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

• വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 85 ഗർഭിണികളുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യപ്രവർത്തകർ ഫോൺ വഴി ശേഖരിച്ചു. ആവശ്യമായ നിർദേശങ്ങൾ നൽകി.

• ജില്ലാ പാലിയേറ്റീവ് യൂണിറ്റിൽ നിന്ന് നിരീക്ഷണത്തിൽ കഴിയുന്ന 112 വയോജനങ്ങളെ വിളിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു.

• അതിഥി തൊഴിലാളികൾക്കിടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി മൊബൈൽ മെഡിക്കൽ യൂണിറ്റ് ഇന്ന് ക്യാമ്പുകൾ സന്ദർശിച്ച് 44 പേരെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടത്തിയില്ല. ഇവർക്കല്ലാം തന്നെ കൊറോണ ബോധവൽക്കരണ ക്ലാസും നൽകുകയുണ്ടായി.

• ഇന്ന് 187 ഫോൺ വിളികളാണ് കൺട്രോൾ റൂമിലെത്തിയത്. ഇന്നലെ രാത്രി മുതൽ രാവിലെ 9 മണി വരെ ലഭിച്ച 116 കോളുകൾ ഉൾപ്പെടെയാണിത്. ഇതിൽ 109 എണ്ണവും പൊതുജനങ്ങളിൽ നിന്നാണ്. പുതുക്കിയ നിരീക്ഷണ കാലാവധി അറിയുന്നതിനായാണ് കൂടുതൽ വിളികളും എത്തിയത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരു ഗർഭിണിക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് പറഞ്ഞ് വിളിക്കുകയും, ജില്ലാ കൺട്രോൾ റൂം വഴി അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മറ്റൊരു വ്യക്തിയെയും വീണ് പരിക്കേറ്റു എന്ന് അറിയിച്ചതിനെത്തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

• മാര്ച്ച് 5 ന് ശേഷം വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വന്നവരും അവരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവരും 14 ദിവസമാണ് നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ടത് എന്നാണ് പുതിയ നിർദേശം. എന്നാൽ, ഈ കാലയളവിൽ വന്ന, ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവർ 28 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരുടെ പരിശോധനാഫലം പോസിറ്റീവ് ആകുന്ന പക്ഷം അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ 14 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണം. കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവർ ടെസ്റ്റ് റിസൾട്ട് നെഗറ്റിവായ ശേഷവും 14 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ തുടരണം.

• കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഇന്നും തുടർന്നു. കാക്കനാട്, അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ ബോധവൽക്കരണം നടത്തി.

• നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറുമായി നേരിട്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിൽ നിന്ന് ഇന്ന് വിളിച്ചത് 23 പേരെയാണ്. ഇവർ ഡോക്ടറോട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

• സ്വകാര്യ ആശുപത്രികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളിൽ ഇന്ന് ഒ പി യിലെത്തിയ 7 പേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചിട്ടുണ്ട് .