സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചുകേരളത്തില്‍ മൂന്ന് പേര്‍ക്ക് കോവിഡ് -19 രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നും രണ്ടു പേര്‍ക്കും പാലക്കാട്‌ ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

 

കേരളത്തില്‍ ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം തിങ്കളാഴ്ച നെഗറ്റീവ് ആയിട്ടുണ്ട്. കാസർഗോഡ് ജില്ലയില്‍ നിന്നും 12 പേരുടെയും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നും 3 പേർ വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരാളുടെയും പരിശോധനാഫലമാണ്‌ നെഗറ്റീവ് ആയത്. ഇപ്പോൾ 178 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 112183 പേർ നിരീക്ഷണത്തിലാണ്.
ഇവരില്‍ 111468 പേർ വീടുകളിലും, 715 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
രോഗലക്ഷണങ്ങള്‍ ഉള്ള 15683 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതില്‍ 14829 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.