കോവിഡ് പ്രതിരോധ നടപടികൾ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാൻ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചില പഞ്ചായത്തുകളും നഗരസഭകളും ഹോട്ട്‌സ്‌പോട്ട് മേഖലയിൽ വരുന്നതായാൽ സവിശേഷമായ പ്ലാനിങ് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

രോഗവിമുക്തരായി ഡിസ്ചാർജ് ചെയ്യുന്നവരും  കുടുംബാംഗങ്ങളും 14 ദിവസം പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യരുത്. തദ്ദേശസ്വയംഭരണ തലത്തിൽ ഈ കുടുംബങ്ങളെ നിരീക്ഷിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തും.

ജനങ്ങൾക്ക് സ്വാഭാവിക ജീവിതം നയിക്കാൻ സഹായകമായ രീതിയിൽ ചില മേഖലകളിൽ ഇളവുകൾ നൽകേണ്ടി വരും. ക്രയവിക്രയ ശേഷി വർധിപ്പിക്കുന്നതിന് ആളുകൾക്ക് വരുമാനം ഉണ്ടാകാൻ തൊഴിൽമേഖല സജീവമാക്കാനാവണം.

ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങൾ ഒഴിവാക്കി ബാക്കി സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി നിർമാണ മേഖലയിൽ പ്രവർത്തനം പുനരാരംഭിക്കും. ശാരീരിക അകലം പാലിക്കുകയും ശുചിത്വ മാനദണ്ഡങ്ങൾ അനുസരിക്കുകയും വേണം. ഓരോ പ്രവൃത്തി സ്ഥലത്തും എത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധമാണ്. തൊഴിൽ നടത്തിക്കുന്ന ആളുകളുടെ ചുമതലയായിരിക്കും അത്.

വ്യവസായ മേഖലയിൽ കഴിയുന്നത്ര പ്രവർത്തനം ആരംഭിക്കാനാവണം. പ്രത്യേകിച്ച് കയർ, കശുവണ്ടി, കൈത്തറി, ബീഡി, ഖാദി എന്നീ മേഖലകളിൽ. ഹോട്ട്‌സ്‌പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിക്കണം.

ഇത്തരം സ്ഥാപനങ്ങളിൽ പ്രത്യേക എൻട്രി പോയിൻറുകളിലൂടെയാവണം ജീവനക്കാർ പ്രവേശിക്കേണ്ടത്. ജീവനക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് മാനേജ്‌മെൻറുകൾ ഉറപ്പുവരുത്തണം.

സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസസൗകര്യം ഇല്ലാത്ത കമ്പനികൾ ജീവനക്കാർക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യവും ഏർപ്പെടുത്തണം. കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിൽ 50 ശതമാനത്തിൽ താഴെ മാത്രം തൊഴിലാളികളെ വച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തനം നടത്താൻ ശ്രദ്ധിക്കണം.

മെഡിക്കൽ രംഗത്ത് വിവിധ ആവശ്യങ്ങൾക്ക് റബ്ബർ ഉപയോഗിക്കുന്നതിനാൽ റബ്ബർ സംസ്‌കരണ യൂണിറ്റുകൾക്ക് ഇളവുകൾ നൽകും. കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിർത്തിവയ്‌ക്കേണ്ടിവന്ന സ്ഥിതിയാണുള്ളത്. മെയ് മാസം കഴിയുന്നതോടെ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ അതിനകം നല്ല ഭാഗം പൂർത്തീകരിക്കാൻ കഴിയണം.

ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിർമാണവും ഉടനെ പൂർത്തിയാക്കണം. അതിനുവേണ്ടി താൽക്കാലികമായ സംവിധാനങ്ങൾ ഒരുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് അനുമതി നൽകണം.
ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ കാർഷികവൃത്തി അനുവദിക്കും. വിത്ത് ഇടുന്നതിന് പാടശേഖരങ്ങൾ പാകപ്പെടുത്തുന്നതിനും മഴക്കാലപൂർവ്വ പ്രവർത്തനങ്ങളും അന%