പന്തളം നഗരസഭയുടെ കമ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികള്‍ നല്‍കി മില്‍മ കുരമ്പാല ക്ഷീരകര്‍ഷക സംഘം. ക്ഷീരകര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഹരിത മില്‍മ പച്ചക്കറി കൃഷി പദ്ധതിയിലൂടെ വിളവെടുത്ത പച്ചക്കറികളാണു മില്‍മ തിരുവനന്തപുരം ചെയര്‍മാന്‍ കല്ലട രമേശ് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ സതിക്ക് കൈമാറിയത്.
കൗണ്‍സിലര്‍മാരായ ശ്രീകുമാരി, അജിതാ കുമാരി, രമണന്‍, മില്‍മാ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ലിസി മത്തായി, വേണുഗോപാല കുറുപ്പ്, സംഘം പ്രസിഡന്റ് ടി. ശാമുവല്‍, അംഗങ്ങളായ സൂസണ്‍ തോമസ്, ഡോ.ഷിറാസ്, ബാബുകുര്യന്‍, ഗോപകുമാര്‍, അനിതാ കുമാരി, രാധാമണി, ഡോ. ഗിരീഷ്, കൃഷ്ണ കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.