തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭക്ഷണം വിറ്റ് പണം സ്വരൂപിക്കുകയാണ് പുന്നയൂർക്കുളം പഞ്ചായത്ത്. ഭക്ഷണം വാങ്ങി സംഭാവനയുടെ ഭാഗമാകാൻ നാട്ടുകാരും തയ്യാർ. ഞായറാഴ്ചകളിലാണ് ഈ കാറ്ററിങ് പരിപാടി. 3 പൊറോട്ടയും ബീഫ് റോസ്റ്റും അടങ്ങിയ സെറ്റ് 100 രൂപയ്ക്കാണ് വിൽക്കുന്നത്.

ഓർഡർ മുഖാന്തരം എത്ര സെറ്റ് വേണമെങ്കിലും മുൻകൂർ ആവശ്യപ്പെടാം. വീട്ടുവാതിൽക്കൽ ഭക്ഷണമെത്തിക്കും. നാടിനൊരു താങ്ങാകാൻ ഈ പരിപാടിയിൽ സഹകരിക്കണമെന്ന് നിവാസികളോട് പഞ്ചായത്ത് നിർദ്ദേശിച്ചു. പഞ്ചായത്തിന് പുറമെ നിന്നും ഓർഡറുകൾ എത്തുന്നുണ്ട്. ബുക്കിംഗ് ശനിയാഴ്ച്ച രാത്രി 10 വരെ മാത്രം. ബുക്കിംഗിനും മറ്റു വിവരങ്ങൾക്കുമായി അതത് വാർഡ് മെമ്പർമാരെ വിളിക്കാവുന്നതാണ്.