അങ്കമാലി: ലോക്ഡൗണ്‍ പശ്ചാത്തലത്തിൽ വാര്‍ഡിലെ എല്ലാവീടുകളിലും പച്ചക്കറികൾ, പച്ചക്കറിവിത്ത്, പൈനാപ്പിള്‍, കഴുകി ഉപയോഗിക്കാവുന്ന മാസ്ക്, സോപ്പ് എന്നിവയടങ്ങിയ കിറ്റ് വിതരണം ചെയ്തു. അങ്കാമാലി നഗരസഭ നായത്തോട് എയര്‍പോര്‍ട്ട് വാര്‍ഡില്‍ (വാര്‍ഡ് 15) ബഹുജന പങ്കാളിത്വത്തോടെയാണ് കിറ്റ് കൾ വിതരണം ചെയ്തത്.
നായത്തോട് സൗത്തിൽ തൊഴിലെടുക്കുന്ന വാർഡിൽ ഉൾപ്പെടാത്ത ഓട്ടോറിക്ഷാ ഡ്രൈവർമാർ, ചുമട് തൊഴിലാളികൾ, പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങള്‍ക്കും സഹായം വിതരണം ചെയ്തു. വാർഡിലെ പട്ടികജാതി കുടുംബാഗങ്ങൾക്കും സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന കിടപ്പ് രോഗികൾക്കും വിഷുവിനോടനുബന്ധിച്ച് പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നു.
സി പി ഐ എം നായത്തോട് സൗത്ത് ബ്രാഞ്ച്, ഡി വൈ എഫ് ഐ യൂണിറ്റ്, മഹിളാ അസോസിയേഷന്‍ യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്തത്. വയോമിത്രം വഴി മരുന്ന് ലഭിക്കുന്ന വാർഡിലെ മുഴുവൻ അംഗങ്ങൾക്കും മരുന്ന് എത്തിച്ച് നൽകുവാനും കഴിഞ്ഞു.
വാർഡിലെ വിവിധ ലോഡ്ജുകളിൽ കോറൻ്റൈനിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശികളായ 2 പേർക്ക് 14 ദിവസക്കാലം ആവശ്യം വേണ്ട എല്ലാ സഹായവും ചെയ്ത് കൊടുത്തിരുന്നു.
ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ്റെ ഭാഗമായി പൊതു ജനങ്ങൾക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള അവസരം ഒരുക്കിയ ആദ്യ കേന്ദ്രവും [ മാർച്ച് 15ന് ] നായത്തോട് സൗത്തിലാണ്.
പ്രദേശത്തെ പൊതു ഇടങ്ങൾ കീടനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കിയിരുന്നു.
കിറ്റ് വിതരണത്തിന് വാർഡ് വികസന സമിതി വൈസ് ചെയർമാൻ ജിജോ ഗര്‍വാസീസ്, പി ആര്‍ രെജീഷ്, വി കെ രാജൻ, സുബിന്‍ എം എസ്, രജനി ശിവദാസ്, ഷീജ ജോസ്, ജിൻസി ബിജു തുടങ്ങിയവർ നേതൃത്വം നൽകി