മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായപ്രവാഹം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ 1 ലക്ഷം രൂപ നൽകി. മുൻമന്ത്രി കെ.പി. വിശ്വനാഥൻ 80-ാം പിറന്നാൾ ദിനത്തിൽ എം.എൽ.എ പെൻഷൻ 42,000 രൂപ നൽകി. മുൻ യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ 33,500 രൂപ നൽകി.

പയ്യന്നൂരിലെ കോൺഗ്രസ് നേതാവ് കെ.എൻ. കണ്ണോത്ത് 1 ലക്ഷം രൂപ, മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ 1 ലക്ഷം രൂപ, കേരള മീഡിയാ അക്കാദമി അധ്യക്ഷൻ ആർ.എസ്. ബാബുവും കുടുംബവും 1 ലക്ഷം എന്നിങ്ങനെ നൽകി.
എഴുത്തുകാരി ഡോ. ഖദീജ മുംതാസ് തന്റെ പെൻഷൻ തുകയിൽനിന്ന് ഒരു ലക്ഷം രൂപ നൽകി. സാഹിത്യ അക്കാദമി ഉപാധ്യക്ഷയെന്ന നിലയിൽ ലഭിക്കുന്ന ഓണറേറിയം മുഴുവൻ ശിഷ്ടകാലത്തേക്ക് അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവെച്ചിരുന്നു. അതിന് പുറമെയാണ് ഒരു ലക്ഷം രൂപ നൽകിയത്.

മറ്റു സംഭാവനകൾ ചുവടെ:
സി.പി.ഐ.എം. കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ 71,190 രൂപ.
വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രം 1,08,52,966 രൂപ.
രജിസ്റ്റേർട് മെറ്റൽ ക്രഷേർസ് യുണിറ്റ് ഓണേർസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 1 കോടി രൂപ.
കുറുമാത്തൂർ സർവ്വീസ് സഹകരണ ബാങ്ക് 21,26,500 രൂപ.
കുറ്റിയാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് 17,04,600 രൂപ.
വിസ്മയ പാർക്ക് 17,50,000.
പരിയാരം സർവ്വീസ് സഹകരണ ബാങ്ക് 15,08,000 രൂപ.
കുറ്റ്യേരി സർവ്വീസ് സഹകരണ ബാങ്ക് 12,68,793 രൂപ.
അഴിയൂർ വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റി 12.62 ലക്ഷം രൂപ.
മലപ്പട്ടം സർവ്വീസ് സഹകരണ ബാങ്ക് 10,94,487 രൂപ.
സിനിമ നിർമ്മാണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ചർസിൻറെ ഉടമകളായ സംവിധായകൻ രഞ്ജിത്തും, പി.എം. ശശിധരനും ചേർന്ന് 10 ലക്ഷം രൂപ.
ധർമ്മടം മണ്ഡലത്തിലെ വേങ്ങാട്, പിണറായി, ധർമ്മടം, പെരളശ്ശേരി എന്നീ ഗ്രാമ പഞ്ചായത്തുകൾ 10 ലക്ഷം രൂപ വീതം.
കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ 10 ലക്ഷം.
തടിക്കടവ് സർവ്വീസ് സഹകരണ ബാങ്ക് 5,00,000 രൂപ.
മൊറാഴ വിദ്യാഭ്യാസ സഹകരണസംഘം (സ്റ്റംപ്സ് കോളേജ്) 3,50,000 രൂപ.
തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് സഹകരണ കോളേജ് 2,93,354 രൂപ.
തളിപ്പറമ്പ് മണ്ഡലത്തിലെ മറ്റ് സഹകരണ സംഘങ്ങൾ ചേർന്ന് 21,05,896 രൂപ.
ധർമ്മടം നവദീപം വായനശാല 2 ലക്ഷം രൂപ.
കോഴിക്കോട് പതിയാരക്കാര വി.പി. ഓറിയൻറൽ സ്‌കൂളിലെ മുഴുവൻ ജീവനക്കാരും ഒരു മാസത്തെ ശമ്പളം 7,76,350 രൂപ.
കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ 5 ലക്ഷം.
എഞ്ചിനീയേഴ്സിൻറെ സംഘടനയായ ഐട്രിപ്ലി 1,22,000 രൂപ.
ഷൊർണൂർ പ്രഭാതം ചാരിറ്റബിൽ ട്രസ്റ്റ് 1 ലക്ഷം രൂപ.
എടനാട് വെസ്റ്റ് എൽപി സ്‌കൂൾ 1 ലക്ഷം രൂപ.
കരിവെള്ളൂർ ഏവൺ ക്ലബ്ബ് 1 ലക്ഷം രൂപ.
തായിനേരി മുസ്ലീം എഡ്യുക്കേഷൽ സൊസൈറ്റി 1 ലക്ഷം.
തൃക്കരിപ്പൂർ മെട്ടമ്മൽ ബ്രദേഴ്സ് ക്ലബ് 1 ലക്ഷം രൂപ.
ശാസ്താം കോട്ടയിലെ ബസവേശ്വര പീപ്പിൾസ് വെൽഫയർ ചാരിറ്റബിൾ ട്രസ്റ്റ് 50,000 രൂപ.
ആൾ ഇന്ത്യ വീര ശൈവ സഭ 20,000 രൂപ.
പ്രതീക്ഷ ഓർഗൻ റെസിപ്പിയൻറ് ഫാമിലി ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി 20,000 രൂപ.
പാതിരിയാട് ക്ഷീരവ്യവസായ സഹകരണ സംഘം 80,000 രൂപ.
തൃശൂർ അന്നമനട കളിമൺ വ്യവസായ സഹകരണ സംഘം തൊഴിലാളികൾ മേയ് 1ന് അവധിയെടുക്കാതെ തൊഴിൽ ചെയ്ത് ഒരു ദിവസത്തെ വേതനം 18000 രൂപ.
ട്രിവാൻഡ്രം തമിഴ് സംഘം 50,000 രൂപ.
അധ്യാപക അവാർഡ് ജേതാവുകൂടിയായ തൃശൂർ ചെമ്പുക്കാവിലെ ചിത്രൻ നമ്പൂതിരിപ്പാട് 25,000 രൂപ.
സി.പി.ഐ.എം. നേതാവായിരുന്ന ഇ. ബാലാനന്ദൻറെ പെൻഷൻ തുക ഭാര്യ സരോജിനി ബാലാനന്ദൻ കൈമാറി.
സി.പി.ഐ.എം. നേതാവായിരുന്ന എൻ.ശ്രീധരൻറെ സഹധർമിണി പത്മാവതി ടീച്ചർ 10,000 രൂപ.
തദ്ദേശ സ്വയംഭരണ സ്ഥാപന വുകുപ്പ് ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ.കെ. ദിനേശൻ 2 ലക്ഷം രൂപ.
ജ•നാ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടു കഴിയുന്ന തിരുവനന്തപുരം കാച്ചാണിയിലെ മണികണ്ഠൻ 5,000 രൂപ (ലൈഫ് ഉദ്ഘാടന ദിവസം വീട്ടിൽ സന്ദർശിച്ചിരുന്നു).
പട്ടാമ്പി ചാലിശ്ശേരി കൂറ്റനാട്ട് വട്ടേനാട് സ്‌കൂൾ 6-ാം ക്ലാസ് വിദ്യാർത്ഥി അഭിനവ്, സഹോദരൻ അനിരുദ്ധ് എന്നിവർ 15100 രൂപ ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർമാരെ ഏൽപ്പിച്ചു.
തിരുവനന്തപുരം മണക്കാട് ഗവ. ടി.ടിഐയിലെ മുഴുവൻ അധ്യാപകരും ചേർന്ന് 51,000 രൂപ, ഒരു മാസത്തെ ശബളം മാറ്റിവയ്ക്കുന്നതിൻ പുറമെയാണ് ഇവർ ഈ തുക കൈമാറിയത്.
കാഞ്ഞങ്ങാട് അതിയാമ്പൂർ സ്വദേശികളായ റിട്ട. അധ്യാപക ദമ്പതിമാരായ ഗോപിനാഥൻ നായരും ആനന്ദവല്ലേശ്വരി അമ്മയും ചേർന്ന് 2 ലക്ഷം രൂപ.
പെരുമ്പുന്ന ഗവ. എൽ.പി. സ്‌കൂൾ അദ്ധ്യാപകൻ കെ.പി. ഷാജി മാസ്റ്റർ 1 ലക്ഷം രൂപ.
കാലിക്കറ്റ് സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ പത്മജ 1,50,000 രൂപ.
ശ്രീകണ്ഠപുരം ചേപ്പറമ്പ് സ്വദേശി കാവിൽ കണ്ണൻ 1 ലക്ഷം രൂപ.
എറണാകുളം പൂണിത്തുറയിലെ സംസാരശേഷിയില്ലാത്ത റിനി മനോജ് തൻറെ 8 മാസത്തെ വികലാംഗ പെൻഷനായ 10,000 രൂപ.
മലപ്പുറം വാഴയൂർ പഞ്ചായത്തിലെ പാറമ്മൽ ഗ്രന്ഥാലയം& വായനശാല കുട്ടികളുടെ വിഷുക്കൈനീട്ടവും മുതിർന്ന അംഗങ്ങളുടെ വാർദ്ധക്യ പെൻഷൻ തുകയുമടക്കം 32,100 രൂപ.