നഴ്സിംഗ് മേഖലയിലെ (ജനറൽ & പബ്ലിക് ഹെൽത്ത്) ഉദ്യോഗസ്ഥർക്കുള്ള 2018 ലെ കേന്ദ്രഗവൺമെന്റിന്റെ ഫ്ളോറൻസ് നൈറ്റിംഗേൾ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും ജില്ലാ മെഡിക്കൽ ഓഫീസുകളിലും www.dhs.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. നഴ്സുമാർ, ആക്സിലറി നഴ്സ് മിഡ് വൈഫുമാർ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർമാർ (പി.എച്ച്.എൻ) വിഭാഗത്തിൽപ്പെട്ടവരിൽ നിന്നുള്ള അപേക്ഷയുടെ രണ്ട് പകർപ്പുകൾ ആവശ്യമായ രേഖകൾക്കൊപ്പം 28 ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പ് അഡീഷണൽ ഡയറക്ടർ (നഴ്സിംഗ്), ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. പുരസ്‌കാരങ്ങൾ നഴ്സസ് ദിനമായ മേയ് 12 ന് വിതരണം ചെയ്യും.