കേരള സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മലപ്പുറം നിർഭയ ഷെൽട്ടർ ഹോമിൽ സോഷ്യൽ വർക്കർ, ഫീൽഡ് വർക്കർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സെക്യൂരിറ്റി, അസിസ്റ്റന്റ് കെയർ ടേക്കർ തസ്തികകളിലേക്ക് നിലമ്പൂരിലെ ജില്ലാ ഓഫീസിൽ 19 ന് രാവിലെ 11 മണിക്ക് സാമൂഹ്യ സേവനത്തിൽ താൽപര്യമുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങൾക്ക് : 9447111271, 9447666077