2020-21 വർഷത്തേയ്ക്കുള്ള നിരാമയ ഇൻഷുറൻസ് കാർഡുകൾ നാഷണൽ ട്രസ്റ്റിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. www.thenationaltrust.gov.in എന്ന സൈറ്റിന്റെ ഹോം പേജിൽ നിരാമയകാർഡിൽ ക്ലിക്ക് ചെയ്തു കിട്ടുന്ന പേജിൽ നിങ്ങളുടെ പഴയ കാർഡിലെ ആപ്പ് ഐ.ഡി. നമ്പർ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്താൽ 2020-21 ലേയ്ക്കുള്ള നിരാമയ കാർഡ് ലഭ്യമാകും.

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അർഹതപ്പെട്ട ചികിത്സാ സഹായം ഗുണഭോക്താക്കൾ ഉറപ്പാക്കണമെന്ന് സാമൂഹ്യനീതി ഡയറക്ടർ അറിയിച്ചു.