കോവിഡ് പശ്ചാത്തലത്തിൽ, സർക്കാർ നിർദ്ദേശ പ്രകാരം പൊതു മേഖല സ്ഥാപനങ്ങളിലെ തരിശു ഭൂമിയിൽ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി, മാമല കെല്ലിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു .കെൽ മാനേജിങ് ഡയറക്ടർ കേണൽ (റിട്ട ) ഷാജി എം വർഗീസ് തൈകൾ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു.

കൂടുതൽ പച്ചക്കറി ഉല്പാദിപ്പിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ , വ്യവസായ വകുപ്പിന് കീഴിൽ 5 പൊതു മേഖല സ്ഥാപനങ്ങളിലാണ് പുതുതായി കൃഷി ആരംഭിക്കുന്നത് .മാമല കെൽ ,അങ്കമാലി ടെൽക് , eloor ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ,ഇരുമ്പനം ട്രാക്കോ കേബിൾസ്, ആലുവ ഫോറെസ്റ്റ് ഇൻഡസ്ട്രീസ് ഓഫ് ട്രാവൻകൂർ എന്നിവിടങ്ങളിൽ കൃഷിക്കനിയോജ്യമായ 16.5ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട് .

കൃഷി വകുപ്പ്, ഹരിത കേരളം മിഷൻ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് പൊതുമേഖലസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പച്ചക്കറി, കിഴങ്ങു വർഗ്ഗങ്ങൾ, ഫലവർഗ്ഗങ്ങൾ , എന്നിവയുടെ കൃഷി ആരംഭിക്കുന്നത് .

മാമല കെൽ ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ, കൃഷി ഓഫീസർ വി.പി.സതീശൻ,കെൽ ജനറൽ മാനേജർ കെ.ജി.വേണുഗോപാൽ, കെൽ ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.,