തൃശ്ശൂർ: വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ പ്രവാസികളിൽ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കിയവർ 347 പേർ. സർക്കാർ നിശ്ചയിക്കുന്ന സ്ഥാപനങ്ങളിലെ നിരീക്ഷണം നിർബന്ധമാക്കിയതിനെ തുടർന്നാണ് ഇവരെ കെയർ സെന്ററുകളിലാക്കിയത്. ഗർഭിണികൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവർക്ക് നിബന്ധനകൾക്ക് വിധേയമായി വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാം.

രണ്ടു ദിവസങ്ങളിലായി കൊച്ചി വിമാനത്താവളം വഴി മടങ്ങിയെത്തിയ 67 പേർ സ്ഥാപന നിരീക്ഷണത്തിലാണ്. ഗുരുവായൂർ സ്റ്റെർലിംഗിൽ 39 പേരും തൃശൂർ ഗരുഡ എക്‌സ്പ്രസിൽ 28 പേരും കഴിയുന്നു. വ്യാഴാഴ്ച രാത്രി ബഹറിൻ-കൊച്ചി വിമാനത്തിൽ തിരിച്ചെത്തിയത് 38 പേരാണ് തൃശൂർ ജില്ലക്കാർ. ഇതിൽ ഗർഭിണികൾ ഉൾപ്പെടെ 10 പേരെ ബന്ധുക്കൾ എത്തി വീടുകളിലേക്ക് കൊണ്ടുപോയി. വീടുകളിലാണ് ഇവർ നിരീക്ഷണകാലം പൂർത്തിയാക്കുക. 28 പേരെ പുലർച്ച 3.30 ഓടെ ഗരുഡ എക്‌സ്പ്രസിൽ എത്തിച്ചു.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 280 പേരാണ് കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുളളത്. മുകുന്ദപുരം താലൂക്ക്-56, കൊടുങ്ങല്ലൂർ-23, ചാവക്കാട്-23, തൃശൂർ-125, തലപ്പിളളി-31, ചാലക്കുടി-22 എന്നിങ്ങനെയാണ് കണക്ക്.