എറണാകുളം : കോവിഡ് ചികിത്സ സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്യാൻ മെഡിക്കൽ കോളേജിലെയും ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെയും ഡോക്ടർ പ്രതിനിധികളുടെ യോഗം കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്നു. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ ഉള്ള ഗർഭിണികളായ സ്ത്രീകൾക്ക് പ്രത്യേക പരിശോധന ഉറപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ തീരുമാനമായി. നിരീക്ഷണ കേന്ദ്രത്തിനു സമീപമുള്ള കോവിഡ് പരിശോധന കേന്ദ്രത്തിൽ സാംപിളുകൾ ശേഖരിക്കുന്ന തരത്തിൽ ക്രമീകരണം നടത്തും. മാനസിക വെല്ലുവിളി നേരിടുന്ന തെരുവുകളിൽ കഴിയുന്ന ആളുകളുടെ കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും.
സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കളക്ടർ മാധവികുട്ടി എം. എസ് ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രൊജക്റ്റ്‌ ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.