സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി പല്ലാരിമംഗലം കുടമുണ്ടയിൽ പ്രവർത്തിക്കുന്ന പ്രിയദർശിനി ക്ളബ്ബിന്റെയും യൂത്ത് കോൺഗ്രസ് കുടമുണ്ട ബൂത്ത് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കുടമുണ്ടയിലെ ലോക്ക് ഡൗൺ മൂലം കഷ്ടത അനുഭവിക്കുന്ന 130 കുടുംബങ്ങൾക്ക് സ്നേഹകിറ്റ് വിതരണം ചെയ്തു .

വിതരണ ഉത്‌ഘാടനം പോത്താനിക്കാട് ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ ജെ ബോബൻ ഉത്‌ഘാടനം ചെയ്തു .പ്രിയദർശിനി പ്രസിഡന്റ് അർജുൻ ശശി അധ്യക്ഷത വഹിച്ചു .യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് റ്റിഎം അമീൻ ,ഷൗക്കത്തലി എം പി ,ശിഹാബ് എം എച് ,ഷമീർ മാങ്കുളത്തിൽ,ബഷീർ പി എം,അബിൽ,ഫൈസാദ് ,അനീസ് റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി