കുടുംബശ്രീ ജില്ലാമിഷന്റെ കീഴില്‍ നടന്നു വരുന്ന പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതി പ്രകാരം നെടുങ്കണ്ടം, തൊടുപുഴ, അഴുത, അടിമാലി ബ്ലോക്കുകളിലേക്ക് ട്രൈബല്‍ ആനിമേറ്റേഴ്‌സിനെ തെരഞ്ഞെടുക്കുന്നു. പട്ടികവര്‍ഗത്തില്‍പ്പെട്ട പത്താം ക്ലാസ് പാസ്സായവര്‍ക്കാണ് അവസരം. പ്രതിമാസം 5000 രൂപയാണ് ഓാണറേറിയം. 18നും 40 വയസ്സിനുമിടയിലുള്ളവര്‍ക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 24ന് രാവിലെ 11 മണിക്ക് കുയിലിമല കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. അതതു ബ്ലോക്കുകളിലുള്ളവര്‍ക്ക് മുന്‍ഗണന. 2018 മാര്‍ച്ച് 31 ന് കാലാവധി തീരുന്ന ഈ പദ്ധതി സംസ്ഥാന മിഷന്റെ നിര്‍ദ്ദേശമുണ്ടാവുകയാണെങ്കില്‍ തുടരാവുന്നതാണ്.
