കോവിഡ് 19ന്റെ സാഹചര്യത്തിൽ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് വീഡിയോ കോൺഫറൻസ് മുഖേന നടത്തും. ഇതിന്റെ വിശദാംശം www.erckerala.org യിൽ ലഭ്യമാണ്. പരാതികളിൽ പൊതുജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തപാൽ മാർഗ്ഗമോ kserc@erckerala.org യിൽ ഇമെയിൽ ആയോ തെളിവെടുപ്പ് തീയതിക്ക് മുൻപ് സമർപ്പിക്കണം.

കെ.എസ്.ഇ.ബി ക്ക് സോളാർ എനർജി വാങ്ങുന്നതിനുളള പുതുക്കിയ ടെൻഡർ അനുമതി സംബന്ധിച്ച പരാതിയിൽ ജൂൺ ഒൻപതിനും 2016-17 വർഷത്തെ ആസ്തി സ്വരൂപിക്കുന്നത് സംബന്ധിച്ച അംഗീകാരത്തിന് 12നും പവർ ഗ്രിഡ് കോർപ്പറേഷൻ ഇൻഡ്യാ ലിമിറ്റഡ്, വയനാട് ജില്ലയിൽ ഏറ്റെടുത്ത സ്ഥലത്തെ മുറിച്ച മരങ്ങൾക്ക് നൽകേൺ നഷ്ടപരിഹാരം സംബന്ധിച്ച പരാതിയിൽ 15നും ഇന്ധന ചെലവ് അധീകരിച്ചത് മൂലം വൈദ്യുതി ചാർജ്ജിലുൺാകുന്ന വർദ്ധന സംബന്ധിച്ച പരാതിയിലും ജൂലൈ പത്തിന് രാവിലെ 11നും ഹിയറിംഗ് നടക്കും.

തെളിവെടുപ്പിൽ പങ്കെടുക്കാൻ താത്പര്യമുളളവർ ഹിയറിംഗ് തീയതിക്ക് അഞ്ച് ദിവസം മുൻപ് വിശദാംശങ്ങളും ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ്സ് എന്നിവ സഹിതം കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണം.  kserc@erckerala.org യിൽ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാവശ്യമായ ലാപ്‌ടോപ്പ്/ ഡെസ്‌ക്‌ടോപ്പ്/ കമ്പ്യൂട്ടർ/ സ്മാർട്ട് ഫോൺ/ ടാബ്, ഇന്റർനെറ്റ് സൗകര്യം എന്നിവ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ കരുതണം.

വീഡിയോ കോൺഫറൻസിനുളള സമയക്രമവും ലിങ്കും ഇ-മെയിലിൽ പൊതുതെളിവെടുപ്പിന് മുൻപ് അറിയിക്കും. വീഡിയോ കോൺഫറൻസ് സൗകര്യം കൂടാതെ തെളിവെടുപ്പിന് നിശ്ചിയിച്ചിട്ടുളള വിഷയത്തെ സംബന്ധിച്ച് കമ്മീഷൻ വെബ്‌സൈറ്റ് ആയ  www.erckerala.org നൽകിയിട്ടുളള പെറ്റിഷനിൽ അഭിപ്രായം  kserc@erckerala.org യിലോ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിളള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിലോ അയയ്ക്കണം.