ആലപ്പുഴ: പൊതുമേഖലാ ടെക്സ്റ്റൈല്‍ മില്ലുുകളെ കാലോചിതമായ സംരഭങ്ങൾ ആരംഭിക്കുതിന് പ്രാപ്തമാക്കാനുള്ള നടപടികളുമായി വ്യവസായ വകുപ്പ് മുന്നോട്ട് പോകുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. കോമളപുരത്ത് കേരള സ്പിന്നേഴ്സ് സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. കോമളപുരത്തെ സ്പിന്നേഴ്സിന്‍റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ധന വകുപ്പിന്റെ സഹായത്തോടെ പ്രശ്‌നങ്ങൾ പരിഹരിച്ച് വരികയാണ്. കേരള സ്റ്റേറ്റ് ടെക്‌സ്റ്റെയിൽ കോർപ്പറേഷന് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം നൂലുണ്ടാക്കുകയും അതിന്റെ മാർക്കറ്റിംഗ് കഴിഞ്ഞ് അവശേഷിക്കുതുകൊണ്ട് തുണിയുണ്ടാക്കുക എന്നതുമാണ്.

ഈ തുണി ഉപയോഗിച്ച് വസ്ത്രങ്ങൾ നിർമ്മിക്കും. ഓരോ മില്ലിലും 10 മുതൽ 25 പേർക്ക് തൊഴിൽ കൊടുക്കുന്ന നിലയിൽ പുതിയ സംരഭങ്ങൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയി’ട്ടുണ്ട്. സ്പിന്നിങ് മില്ലില്‍ നിന്നും നൂലുണ്ടാക്കി അതുപയോഗിച്ച് നിർമ്മിച്ച ജനതാ മാസ്‌കിന്റെ വിതരണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ധനമന്ത്രി ടി.എം തോമസ് ഐസക്കിന് മാസ്‌ക് കൈമാറിക്കൊണ്ടായിരുു ഉദ്ഘാടനം.

രണ്ടു മാസത്തിനുള്ളില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം

രണ്ട് മാസത്തിനുള്ളിൽ സ്പിന്നിങ് മിൽ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വൈദ്യുതിയുടെ പ്രശ്‌നങ്ങൾ പൂർണ്ണമായും പരിഹരിച്ച് കഴിഞ്ഞു. ലോക്ക് ഡൗണ്‍ മൂലം ചില യന്ത്രങ്ങൾക്ക് അറ്റകുറ്റപണികൾ തീര്‍ക്കേണ്ടതുണ്ട്. നൂൽ നൂൽക്കലും നെയ്ത്തും ഇവിടെ ഉടന്‍ ആരംഭിക്കും. തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചകളിലുണ്ടായ ധാരണ പ്രകാരമുള്ള തീരുമാനങ്ങള്‍ സർക്കാർ ഉടൻ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ സ്വയം പര്യാപ്തതക്കുള്ള പദ്ധതി പ്രകാരം ടെക്‌സ്റ്റെയിൽ കോർപ്പറേഷൻ അങ്കണത്തിൽ ഫലവൃക്ഷ തൈകൾ നടുതിന്റേയും പച്ചക്കറി കൃഷിയുടേയും ഉദ്ഘാടനവും മന്ത്രി ഇ.പി ജയരാജൻ നിർവ്വഹിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിൽ വെറുതേ കിടക്കു ഭൂമിയിൽ പച്ചക്കറി കൃഷി ചെയ്യുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ പൂര്‍ത്തീകരണമാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്. പദ്ധതി പ്രകാരം കേരളാ സ്പിന്നേഴ്സിന്‍റെ രണ്ടേക്കർ ഭൂമിയിലാണ് കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുക. ഹരിത കേരള മിഷനും സഹായിക്കും.
ടെക്‌സ്റ്റെയിൽ കോർപ്പറേഷൻ ചെയർമാൻ സി.ആർ വത്സൻ, എം.ഡി കെ.റ്റി ജയരാജൻ, ഡയറക്ടർമാരായ പൂയപ്പള്ളി രാഘവൻ, കെ.എൻ ഗോപിനാഥ്, വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവര്‍ പങ്കെടുത്തു.

ടെക്‌സ്റ്റെയിൽ കോർപ്പറേഷൻ വൈവിധ്യമാര്‍ന്ന മാസ്‌ക്കുകള്‍ പുറത്തിറക്കുന്നു

ആലപ്പുഴ: കോമളപുരത്തെ കേരള സ്പിന്നേഴ്സുും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുറത്തിറക്കുന്നത് മൂന്നുതരം വ്യത്യസ്ത തരത്തിലുള്ള മാസ്‌കുകൾ. ഇതിൽ ജനതാ മാസ്‌കിന്റെ വിതരണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവ്വഹിച്ചു. മൂന്നര ലക്ഷം എണ്ണം ആണ് ഉടന്‍ വിപണിയിലിറക്കുക. വിലകുറഞ്ഞതും പെട്ടെന്ന് ഉണങ്ങുന്നതുമായ മാസ്കുുകളാണ് ടെക്സ്റ്റൈന്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കുന്നത്. ഇതു കൂടാതെ വായു സഞ്ചാരം ഏറെയുള്ളതും ശരീരത്തിന് ദോഷകരമായ കളര്‍ ഉപയോഗിക്കാത്തതുമായ ബ്രാന്‍ഡഡ് മാസ്കുുകളും ഉടന്‍ വിപണിയിലെത്തിക്കും. സുരക്ഷാ മാസ്കുുകളെന്ന പേരിലാണ് ഇവ വിപണിയിലെത്തുക. ആന്റി മൈക്രോബിയല്‍ ഫിനിഷിങ് ഇതിന് ഉണ്ടാകും. ഡബ്ള് ലെയര്‍ മാസ്കാണ് ഇത്. മില്ലില്‍ നിര്‍മിക്കുന്ന നൂല് ഉപയോഗിച്ച് മികച്ച് തുണി സ്പിന്നേഴ്സില്‍ തന്നെ നെയ്തെടുത്താണ് മാസ്ക് തയ്യാറാക്കുന്നത്. ദിവസം മുഴുവന്‍ ചീത്തയാകാതെ സൂക്ഷിക്കാവുന്ന മാസ്കുുകളായ കൂള്‍ മാസ്കുും വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള സ്പിന്നേഴ്സ്.