• ജില്ലയിൽ ചൊവ്വാഴ്ച 4 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതിൽ 3 പേർ മഹാരാഷ്ട്ര സ്വദേശികളാണ്.

• മെയ് 31 ലെ നൈജീരിയ – കൊച്ചി വിമാനത്തിലെത്തിയ 39 കാരനായ മഹാരാഷ്ട്ര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് കെയർ സെൻ്ററിൽ കഴിയുകയായിരുന്നു.

• ജൂൺ 7 ലെ മുംബൈ – കൊച്ചി വിമാനത്തിൽ എത്തിയ 37 വയസുള്ള മഹാരാഷ്ട്ര സ്വദേശിയായ ഷിപ്പ് യാർഡ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

• സ്വകാര്യ ഷിപ്പിങ്ങ് ജീവനക്കാരനായ 28 വയസുള്ള മറ്റൊരു മഹാരാഷ്ട്ര സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ജൂൺ 5 ലെ മുംബൈ – കൊച്ചി വിമാനത്തിൽ വന്നശേഷം ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

• മെയ് 27 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 35 കാരിയായ ഇടക്കൊച്ചി സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു കോവിഡ് കെയർ സെൻ്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എല്ലാവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

• ജൂൺ 3ന് കോവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആശുപത്രി ജീവനക്കാരി രോഗമുക്തയായി.

• ചൊവ്വാഴ്ച 1264 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 851 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11249 ആണ്. ഇതിൽ 9912 പേർ വീടുകളിലും, 539 പേർ കോവിഡ് കെയർ സെന്ററുകളിലും, 798 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ചൊവ്വാഴ്ച 23 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 8
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
 കരുവേലിപ്പടി താലൂക്ക് ആശുപത്രി – 1
 സ്വകാര്യ ആശുപത്രികൾ – 13

• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 22 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 3
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-3
 സ്വകാര്യ ആശുപത്രി – 16

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 105 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 64
 മൂവാറ്റുപുഴ ജനറൽ ആശുപത്രി- 4
 കരുവേലിപ്പടി താലൂക്ക് ആശുപത്രി – 2
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
 സ്വകാര്യ ആശുപത്രികൾ – 31

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 51
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4

• ചൊവ്വാഴ്ച ജില്ലയിൽ നിന്നും 103 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 67 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 4 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 217 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ചൊവ്വാഴ്ച 363 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 118 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. യാത്രാ പാസ്സിന്റെ ലഭ്യത, അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും. നിരീക്ഷണത്തിൽ കഴിയുന്നവർ ടെലിമെഡിസിൻ സൗകര്യം ലഭ്യമാകുന്നതിനെപ്പറ്റി അറിയാനും, കോവിഡ് കെയർ സെന്ററുകളിലെ താമസം ലഭ്യമാകുന്നതിനെക്കുറിച്ച് അറിയാനും വിളികളെത്തി.

• ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 520 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 62 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.

• കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻറെർ ആയി തെരെഞ്ഞെടുത്ത അങ്കമാലി അഡ് ലക്സ് കൺവെൻഷൻ സെന്ററിലെ പുതുതായി നിയോഗിച്ച ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, മാസ്കുകളുടെ ശരിയായ ഉപയോഗം, ശരിയായ രീതിയിൽ കൈ കഴുകുന്ന രീതി, റിവേഴ്സ് ക്വാറൻറ്റൈൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി.

• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 5499 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ചൊവ്വാഴ്ച ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 67 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 89 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 44 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 147 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 15 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 126 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.