ആലപ്പുഴ: കോഴിയിറച്ചി വില നിയന്ത്രണാതീതമായി കൂടിയ സാഹചര്യത്തിൽ നേരത്തെ പുറപ്പെടുവിച്ച ചിക്കന്‍ വില സംബന്ധിച്ച ഉത്തരവ് പിന്‍വലിച്ചതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു.

ഉത്തരവിൽ പരാമർശിച്ചിരുന്ന വിലയിലും കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ചിക്കൻ നൽകാൻ സാധിക്കുമെന്ന് കളക്ട്രേറ്റില്‍ ബൂധനാഴ്ച ചേര്‍ന്ന കോഴി യിറച്ചി വില്‍പ്പനയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിൽ ഉണ്ടായ ആഭിപ്രായത്തെ തുടര്‍ന്നാണ് നടപടി. ഉപഭോക്താക്കളുടെ താൽപര്യം മുൻനിർത്തിയാണ് വില നിയന്ത്രണം പിൻവലിക്കാനും മുന്‍വിലയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ചിക്കൻ വിപണിയിൽ ലഭ്യമാക്കാനും ധാരണയായത്.

ആലപ്പുഴ ചിക്കൻ മർച്ചൻറ്സ് ആസോസിയേഷൻ, ആലപ്പി മീറ്റ്’ മർച്ചന്റ്സ് അസോസിയേഷൻ, ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷൻ എന്നിവർ നൽകിയ പരാതിയിലാണ് കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നത്. ചിക്കന്‍ വിപണിയുമായി ബന്ധപ്പെട്ട സാഹചര്യവും യോഗം വിശദമായി ചർച്ച ചെയ്തു.

ഏതെങ്കിലും സാഹചര്യത്തിൽ കോഴിയിറച്ചി വില കൂടുന്ന സ്ഥിതി ഉണ്ടാവുകയാണെങ്കിൽ അത് ജില്ലാ സപ്ലേ ഓഫീസർ വിലയിരുത്തി വീണ്ടും യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാകളക്ടർ നിർദേശിച്ചു. ചിക്കൻ വില കടകളിൽ പ്രദർശിപ്പിക്കണമെന്ന് ജില്ലാകളക്ടർ നിർദേശിച്ചു.

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന കടകൾക്കെതിരെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് ജില്ലാകളക്ടർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ല സപ്ലൈ ഓഫീസര്‍ പി.മുരളീധരന്‍ നായര്‍, ആലപ്പുുഴ മുനിസിപ്പല്‍ സെക്രട്ടറി കെ.കെ.മനോജ് , വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായി.

മാവേലിക്കര പൊതുജന പരാതി പരിഹാര ഓണ്‍ലൈന്‍ അദാലത്ത് ഇന്ന്

ആലപ്പുഴ: മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നടക്കുന്ന ജില്ലാ തല പരാതി പരിഹാര അദാലത്ത് മാവേലിക്കര താലൂക്കില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് ( ജൂണ്‍ 11) രാവിലെ 10 മണി മുതല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടക്കും. ജില്ല കളക്ടര്‍ പൊതു ജനങ്ങളുടെ പരാതികളും അപേക്ഷകളും അക്ഷയാ സെന്‍ര്‍ മുഖാന്തിരം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സ്വീകരിക്കുന്നതും ഉടന്‍ തീര്‍പ്പാക്കുന്നതുമാണ്. ഓണ്‍ലൈനായി പരാതി സമര്‍പ്പിച്ചവര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സമയത്ത് അവര്‍ പരാതി നല്‍കിയ അക്ഷയ സെന്ററില്‍ ഹാജരാകണം.

ഖാദിയുടെ തുണി മാസ്‌കുകള്‍ വിപണിയില്‍

ആലപ്പുഴ: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ തുണിയില്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ വിപണിയില്‍. ആദ്യ ഘട്ടമായി നിര്‍മിച്ച ഒരു ലക്ഷം മാസ്കുുകള്‍ കോവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ്, പൊലീസ് വകുപ്പ്, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് നല്‍കിക്കഴിഞ്ഞു. മാസ്‌ക് വിതരണോദ്ഘാടനം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വ്യവസായ – കായിക – യുവജനകാര്യ വകുപ്പ് മന്ത്രി ഇ. പി .ജയരാജന്‍ നിര്‍വ്വഹിച്ചു.

തികച്ചും പരിസ്ഥിതിക്കിണങ്ങിയതും സുഖകരവുമായ ഖാദി മസ്കുകള്‍ നൂറിലേറെ തവണ കഴുകി വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഖാദി മാസ്‌കിന് 15 രൂപയാണ് വില. ഹോള്‍സെയില്‍ വില 13 രൂപയുമാണ്. തികച്ചും അനുയോജ്യമായ ഖാദി മാസ്കുുകള്‍ ഉപയോഗിക്കുന്നതിലൂടെ കേരളത്തില്‍ ഖാദി മേഖലയില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് പേര്‍ക്ക് ഇത് കൈത്താങ്ങാകുും.