ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന, കോവിഡ് – 19 ലോക്ക്ഡൗണിനെ തുടർന്ന് നിര്‍ത്തിവച്ച ഒന്നാം ഘട്ട ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പരിപാടി കേന്ദ്രസർക്കാർ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശപ്രകാരം ജൂൺ 15 ന് പുനരാരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ ഓരോ വീടുകളും സന്ദർശിച്ചാണ് വാക്‌സിനേഷൻ നടത്തുന്നത്. കോവിഡ്-19 പശ്ചാത്തലത്തിൽ ഹോട്ട്‌സ്‌പോട്ടുകൾ / കണ്ടെയ്ൻമെന്റ് സോണുകൾ എന്നിവ പൂർണമായും ഒഴിവാക്കിയാണ് വാക്‌സിനേഷൻ ആരംഭിക്കുന്നത്.
പശു, എരുമ എന്നിവയെ ആണ് വാക്‌സിനേഷന് വിധേയമാക്കുന്നത്. ഈ വാക്‌സിനേഷൻ തികച്ചും സൗജന്യമായിരിക്കും. കോവിഡ്-19 പ്രകാരമുള്ള കേന്ദ്ര – സംസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് വാക്‌സിനേഷൻ ആരംഭിക്കുന്നത്. അതിനാൽ വാക്‌സിനേറ്റേഴ്‌സിന് ആവശ്യമായ ഗ്ലൗസ്, ഫെയ്‌സ് മാസ്‌ക്, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് വാക്‌സിനേഷൻ പുനരാരംഭിക്കുന്നത്. കർഷകർ ഈ സംരംഭം പ്രയോജനപ്പെടുത്തമെന്ന് മൃഗരോഗ നിയന്ത്രണ പദ്ധതി ജില്ല കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0477-2252636.