എറണാകുളം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 2479519. ജില്ലയിലെ ആകെ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 1269658. പുരുഷ വോട്ടര്‍മാര്‍ 1209847, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും 14 വോട്ടര്‍മാരുമാണുള്ളത്.
ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിലായി ആകെ 1643601 വോട്ടര്‍മാരാണുള്ളത്. ഇതില്‍ സ്ത്രീ, പുരുഷ, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളിലായി യഥാക്രമം 839396, 804196, 9 വോട്ടര്‍മാര്‍വീതമാണുള്ളത്. 13 മുന്‍സിപ്പാലിറ്റികളിലുമായി ആകെ 416730 വോട്ടര്‍മാരാണുള്ളത്. സ്ത്രീ, പുരുഷ, ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളിലായി യഥാക്രമം 215199, 201526, 5 വോട്ടര്‍മാര്‍വീതമാണുള്ളത്. തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലാണ് ഏറ്റവുമധികം വോട്ടര്‍മാര്‍ 65972. രണ്ടാം സ്ഥാനത്ത് 58107 വോട്ടര്‍മാരുമായി തൃക്കാക്കരയും മൂന്നാം സ്ഥാനത്ത് 52759 വോട്ടര്‍മാരുമായി കളമശ്ശേരി മുന്‍സിപ്പാലിറ്റിയുമാണ്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റിയിലാണ് 13881.
കൊച്ചി നഗരസഭയിലെ ആകെ വോട്ടര്‍മാര്‍ 419188, ഇതില്‍ 215063 സ്ത്രീകളും 204125 പുരുഷന്മാരുമാണുള്ളത്.
