ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരം

തിരുവനന്തപുരത്ത് ഇന്ന് അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് പേർ വിദേശത്തു നിന്നു വന്നവർ. ഒരാൾക്ക് സമ്പർക്കം വഴി രോഗമുണ്ടായി. ഇവരുടെ വിവരം ചുവടെ.

18 വയസ്- ഇന്നലെ മണക്കാട് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകൾ.

55 വയസ്- പുരുഷൻ, ഉച്ചക്കട കുന്നിൻപുറം സ്വദേശി, 17 ന് ഷാർജയിൽ നിന്നെത്തി

35 വയസ്- പുരുഷൻ, പെരുങ്കുഴി, കുവൈറ്റിൽ നിന്ന് 12 ന് എത്തി.

27 വയസ്- സ്ത്രീ, കല്ലറ, റിയാദിൽ നിന്ന് 13 ന് എത്തി.

35 വയസ്- പുരുഷൻ, പേരയം പാലോട് , കുവൈറ്റിൽ നിന്ന് 13 ന് എത്തി.

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (20.6.2020)

*ഇന്ന് ജില്ലയില്‍ പുതുതായി  1078 പേര്‍  രോഗനിരീക്ഷണത്തിലായി
535 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍ 18533 പേര്‍ വീടുകളിലും 1116 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 25 പേരെ പ്രവേശിപ്പിച്ചു.
20 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ ആശുപത്രി കളില്‍  142 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഇന്ന്  482 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 362 പരിശോധന ഫലങ്ങള്‍ ലഭിച്ചു. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ വിദേശത്തു നിന്നു വന്നവര്‍. ഒരാള്‍ക്ക് സമ്പര്‍ക്കം.

ജില്ലയില്‍ 43 സ്ഥാപനങ്ങളില്‍ ആയി  1116 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്
വാഹന പരിശോധന  :

ഇന്ന് പരിശോധിച്ച വാഹനങ്ങള്‍ -1976
പരിശോധനയ്ക്കു വിധേയമായവര്‍ -4088

*കളക്ടറേറ്റ് കണ്‍ട്റോള്‍ റൂമില്‍ 230 കാളുകളാണ് ഇന്ന്
എത്തിയത്.* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 14 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1022 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -19791

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -18533
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -142
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1116
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1078

ഇഞ്ചിവിള ചെക്ക്‌പോസ്റ്റ് വിവരം

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(20/06/2020) ഇതുവരെ 130 പേര്‍ വന്നു. 81 പുരുഷന്മാരും 49 സ്ത്രീകളും. തമിഴ്‌നാട്ടില്‍ നിന്നുള്ള 105 പേരും കര്‍ണാടകയില്‍ നിന്ന് 11 പേരും തെലങ്കാനയില്‍ നിന്ന് 5 പേരും മഹാരാഷ്ട്രയില്‍ നിന്ന് 5 പേരും ഡല്‍ഹിയില്‍ നിന്ന് 4 പേരുമാണ്  എത്തിയത്.  റെഡ് സോണിലുള്ളവര്‍ 60 . എല്ലാവരെയും വീട്ടില്‍ നിരീക്ഷണത്തില്‍ അയച്ചു.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:
തിരുവനന്തപുരം – 95
കൊല്ലം – 9
പത്തനംതിട്ട – 6
ആലപ്പുഴ- 1
കോട്ടയം –  3
എറണാകുളം – 8
തൃശ്ശൂര്‍ – 3
പാലക്കാട് – 4
കോഴിക്കോട്  -1