എറണാകുളം : കണയന്നൂർ താലൂക്കിലെ ഇൻ്റർ ഏജൻസി ഗ്രൂപ്പിൻ്റെ ജനറൽ ബോഡി യോഗം കണയന്നൂർ തഹസിൽദാർ ബീന പി ആനന്ദിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. താലൂക്ക് ഇൻചാർജ് റ്റി.ആർ ദേവൻ ഇൻ്റർ ഏജൻസി ഗ്രൂപ്പിൻ്റെ നയരേഖ വിശദീകരിച്ചു. താലൂക്കിന് കീഴിലുള്ള വില്ലേജ് ഓഫീസർമാർ, റവന്യൂ ഉദ്യോഗസ്ഥർ, അംഗീകൃത എൻജിഒ പ്രതിനിധികൾ, സെൻ്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ ലിസ്സി ജേക്കബ് എന്നിവർ സംസാരിച്ചു.

ഇൻ്റർ ഏജൻസി ഗ്രൂപ്പ് താലൂക്ക് കൺവീനർ എം.ജി.ശ്രീജിത് സ്വാഗതവും, ജൂനിയർ സൂപ്രണ്ട് ബാബു നന്ദിയും രേഖപ്പെടുത്തി. കണയന്നൂർ താലൂക്കിലെ വില്ലേജ്/ പഞ്ചായത്ത്/ വാർഡ് തലങ്ങളിലുള്ള റെസിഡൻ്റ് അസ്സോസിയേഷനുകൾ, ക്ലബ്ബുകൾ, വായനശാലകൾ, മറ്റ് സന്നദ്ധ സംഘടകൾ എന്നിവരെ ഉൾപ്പെടുത്തി ജൂലൈ നാലാം തീയതിക്കകം ഇൻ്റർ ഏജൻസി ഗ്രൂപ്പ് കമ്മറ്റികൾ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.