സംസ്ഥാനസർക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2018-20 ബാച്ചിലേക്ക് അഡ്മിഷൻ നാളെ (26) കാഞ്ഞങ്ങാട് കോട്ടച്ചേരി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ബിൽഡിംഗിലുളള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ രാവിലെ 10 മുതൽ നടത്തും.
കേരള സർവ്വകലാശാലയുടെയും എഐസിറ്റിഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൺറിസോഴ്‌സ്, സിസ്റ്റം ലോജിസ്റ്റിക്‌സ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷലൈസേഷന് അവസരമുണ്ട്. സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളിലും അഡ്മിഷൻ നടത്തും.
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, ക്യാറ്റ്, കെ മാറ്റ്, സി-മാറ്റ് തുടങ്ങിയ പരീക്ഷ എഴുതിയവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547618290, 9995302006. വെബ്‌സൈറ്റ് www.kicmakerala.in.
