പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം മാർച്ച് 11 ന് നടക്കും. തിരുവനന്തപുരം ജില്ലയിലെ അഞ്ച് വയസിനു താഴെയുള്ള രണ്ട് ലക്ഷത്തി മുപ്പത്തിയൊന്നായിരത്തി മുന്നൂറ്റി ഇരുപത്തിനാല് കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനോടനുബന്ധിച്ച മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ സബ് കളക്ടർ ഡോ. ദിവ്യ. എസ്. അയ്യരുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. പദ്ധതിയുമായി വിവിധ സംഘടനകളും ഉദേ്യാഗസ്ഥരും പൊതുജനങ്ങളും സഹകരിക്കണമെന്ന് സബ് കളക്ടർ അഭ്യർഥിച്ചു.