കൊച്ചി: 2018 മെയ് ആറിന് നടക്കുന്ന മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി സി.ബി.എസ്.ഇ ദേശീയതലത്തില്‍ നടത്തുന്ന ‘നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യു.ജി)2017 പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷാ ഫീസ് അടയ്ക്കുന്നതിനായി 750 രൂപ അനുവദിക്കും. ഈ തുക മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, പെരുമ്പാവൂര്‍/ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ മാര്‍ച്ച് ഒമ്പതിന് വൈകിട്ട് അഞ്ച് വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.
