പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തിലുള്ള പതിനാലാമത് എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ യാത്ര ജില്ലാ പര്യടനം തൃക്കരിപ്പൂരില്‍ തുടങ്ങി. തൃക്കരിപ്പൂര്‍ ഗവ.ഹൈസ്‌കൂളില്‍ എ.ഡി.എം: എന്‍. ദേവീദാസ് ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.ഫൗസിയ അധ്യക്ഷയായി. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ബാലഗോപാലന്‍ ജാഥാ പരിപാടി വിശദീകരിച്ചു.
ചടങ്ങില്‍ വിവിധ രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വി.പത്മനാഭന്‍ (കൃഷി ),കെ ബാലകൃഷ്ണന്‍ (ഓട്ടോ ഡ്രൈവര്‍), അഹമ്മദ് മണിയനൊടി ( സാന്ത്വന പ്രവര്‍ത്തനം), എന്‍.സുധീഷ് (ചുമട്ടുതൊഴിലാളി), സി. കുഞ്ഞമ്പു (ക്ഷീരകര്‍ഷകന്‍), വി.ടി.ഷാഹുല്‍ ഹമീദ് (പത്രപ്രവര്‍ത്തനം), എന്‍. തങ്കം (തപാല്‍ വിതരണം), എം.കെ.ഹമീദ്( തേനീച്ചകൃഷി ) എന്നിവരെ ആദരിച്ചു.
കാരയില്‍ സുകുമാരന്‍ പി.എന്‍.പണിക്കര്‍ അനുസ്മരണം നടത്തി.കെ.വിനോദ്കുമാര്‍, കെ.വി.രാഘവന്‍, എന്‍.സുകുമാരന്‍, സി രവി ,ടി.വി.കുഞ്ഞിക്കൃഷ്ണന്‍, പി.തമ്പാന്‍നായര്‍, പി.ടി.വിജയന്‍, ഇ.രാഘവന്‍, പി.കുഞ്ഞമ്പു, പി.വി.ഗോപാലന്‍, ഇ.വി.ദാമോദരന്‍, സി.കെ.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.  ചെറുവത്തൂരില്‍ നടന്ന സ്വീകരണയോഗം പീലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ബാലഗോപാലന്‍ ജാഥാ പരിപാടി വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ.പ്രസീദ, പാരയില്‍ സുകുമാരന്‍, കെ.വി രാഘവന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഷൈലജ എന്നിവര്‍ സംസാരിച്ചു. യാത്രയ്ക്ക് പിലിക്കോട്, അജാനൂര്‍, ഉദുമ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ഇന്ന് മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, പെരിയ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കള്ളാറ്റില്‍ സമാപിക്കും