കൊച്ചി: ബാങ്ക് പ്രൊബേഷനറി ഓഫീസർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ളോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ മാർച്ച് 12 മുതൽ പരിശീലനം നല്കുന്നു. റീസണിങ്, ഗണിതം, കമ്പ്യൂട്ടർ, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളിൽ കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ളോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയിലാണ് പരിശീലനം നല്കുക. ക്ളാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 2576756 ഇമെയിൽ: ugb@cusat.ac.in