കോട്ടയം: ജില്ലയിൽ 70 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. ജില്ലാñപഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭ ജില്ലാ പഞ്ചായത്ത് ഹാളിൽðഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളിൽ സർക്കാരിന്റെ കർമപദ്ധതികൾക്ക് പ്രാധാന്യം നൽകും. ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് പ്രാമുഖ്യം ഉണ്ടായിരിക്കും. ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് മാർച്ച് ഒമ്പതിന് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽð, അഡ്വ. സണ്ണി പാമ്പാടി, ശശികല നായർ, ബെറ്റി റോയി മണിയങ്ങാട്ട് അംഗങ്ങളായ അഡ്വ. കെ. കെ. രഞ്ചിത്ത്, പി. സുഗതൻ, ജെസിമോൾ മനോജ്, കല മങ്ങാട്ട്, ലിസമ്മ ബേബി, ഡോ. ശോഭ സലിമോൻ, പെണ്ണമ്മ ജോസഫ്, ലിസ്സി സെബാസ്റ്റ്യൻ അഡ്വ. മഹേഷ് ചന്ദ്രൻ, സുനിðകുമാർ, അജിത് മുതിരമല, ജയേഷ് മോഹൻ എന്നിവരും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്തച്ചൻ താമരശ്ശേരി, പ്രേംജി, ബീനാ ബിനു, അന്നമ്മ രാജു, ലിസി മാത്യു, ആശ ജോയി, അന്നമ്മ മാത്യു, എന്നിവരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്തു.