ലീഗൽ സർവീസസ് അതോറിറ്റി ക്യാമ്പ് സംഘടിപ്പിച്ചുജില്ലാ ലീഗൽ സർവീസ് അതോറിറ്റി ജില്ലയിലെ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ലീഗൽ സർവീസസ് അതോറിറ്റി ക്യാമ്പ് സംഘടിപ്പിച്ചു. ആനെരി കമ്മ്യൂണിറ്റി ഹാൾ, കാട്ടിക്കുളം കമ്മ്യൂണിറ്റി ഹാൾ, അഞ്ചാം വാർഡ് കമ്പളക്കാട്, ചെതലയം ഐ.റ്റി.എസ്.ആർ. കോളേജ് എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ നടത്തിയത്. ലീഗൽ സർവീസസ് അതോറിറ്റിയുടെ പാരാ ലീഗൽ വളണ്ടിയർമാർ കോളനി നിവാസികൾക്കിടയിൽ ഡോർ ടു ഡോർ ക്യാമ്പെയിൻ നടത്തി പരാതികൾ സ്വീകരിച്ചു. ജില്ലാ സെഷൻസ് ജഡ്ജ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനുമായ ഡോ.വി.വിജയകുമാർ, സബ് ജഡ്ജിമാർ, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ അഭിഭാഷകൾ എന്നിവരുടെ ആഭിമുഖ്യത്തിൽ ആയിരത്തോളം പരാതികൾ സ്വീകരിക്കുകയും തുടർ നടപടികൾക്കായി ഡിപ്പാർട്ട്‌മെന്റുകളിലേക്ക് കൈമാറുകയും ചെയ്തു.